ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കും: ജോയ് മാത്യു

 
ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കുമെന്ന് നടൻ ജോയ് മാത്യു. ഇപ്പോൾ പ്രചരിക്കുന്നത് കരക്കമ്പിയാണെന്നും "ചലച്ചിത്ര അക്കാദമിക്ക് ഒരുപാട് ചെയ്യാനുണ്ട്. ഫെസ്റ്റിവൽ നടത്തിപ്പ് മാത്രമല്ല ചെയ്യേണ്ടത്. കാൻ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ മേളയെ ഉയർത്തണം. വ്യക്തിപൂജകൾക്ക് പകരം നല്ല സിനിമയെ ഉയർത്തിക്കാട്ടുന്ന രീതി വേണം. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും" ജോയ് മാത്യു കൂട്ടിച്ചേർത്തു.