യൂത്ത് റൊമാന്റിക് എന്റർടെയ്‌നർ 'പ്രേംപാറ്റ' ഒക്ടോബറിൽ തിയറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

 

'ബെത്‌ലഹേം' എന്ന ചിത്രത്തിന് ശേഷം ആമിർ പള്ളിക്കൽ സംവിധാനവും ലിജീഷ് കുമാർ തിരക്കഥയും നിർവഹിക്കുന്ന പുതിയ ചിത്രം 'പ്രേംപാറ്റ' ഒക്ടോബറിൽ തിയറ്ററുകളിലെത്തും. എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പുതുതലമുറയുടെ സൗഹൃദവും പ്രണയവും സോഷ്യൽ മീഡിയ സംസ്കാരവും പ്രമേയമാക്കുന്നതാണ് ചിത്രം. റിലീസ് തീയതി വ്യക്തമാക്കുന്ന പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ജോമോൻ ജ്യോതിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ത താരങ്ങളായ ജുനൈസ് വി.പി, സാഫ് ബോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന് അങ്കിത് മേനോൻ സംഗീതവും രണദിവെ ഛായാഗ്രഹണവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.