55-ാ മത് യുഎഇ ദേശീയ ദിനാഘോഷം; ഡിസംബർ 2ന് ദുബൈയിൽ ബഹുജന റാലി
യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2നു (ബുധൻ) രാവിലെ 8 മണിക്ക് ദേര മുതീനയിൽ ബഹുജന റാലി സംഘടിപ്പിക്കും. ദുബൈ മർകസിന്റെ ആഭിമുഖ്യത്തിൽ നസടക്കുന്ന റാലിയിൽ പൗരപ്രമുഖർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.സമാധാനവും സുരക്ഷയും നിക്ഷേപ-തൊഴിലവസരങ്ങളും ഉറപ്പുവരുത്തി, മുഴുവൻ മനുഷ്യരുടെയും സ്വപ്നങ്ങൾക്ക് ചിറകുനൽകിയ രാജ്യത്തിന്റെ ദേശീയദിനാഘോഷം (ഈദുൽ ഇത്തിഹാദ്) രാജ്യത്തുടനീളം നടക്കുന്നതിൻറെ ഭാഗമാണ് ബഹുജന റാലി. റാലി വൻ വിജയമാക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: സയ്യിദ് ഇല്യാസ് ജീലാനി (ചെയർമാൻ), ഇസ്മാഈൽ കക്കാട് (കൺവീനർ), ജുനൈസ് സഖാഫി (ഫൈനാൻസ് കൺവീനർ), ശംസുദ്ദീൻ പയ്യോളി (ചീഫ് കോർഡിനേറ്റർ), ഡോ. സലാം സഖാഫി (ലീഗൽ കോർഡിനേറ്റർ), ശുക്കൂർ സഖാഫി (വൈസ് ചെയർമാൻ). വൈസ് ചെയർമാൻമാർ: അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദ് അലി സെയ്നി, അബ്ദുൽ സലാം മദനി കാവന്നൂർ.