ഖത്തറിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ നിർദേശം

 

ഖത്തറിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദേശം നൽകി വാണിജ്യ വ്യവസായ മന്ത്രാലയം. സേവനത്തിന് ഫീസ് ഈടാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കറൻസി ഇടപാടുകൾ കുറയ്ക്കാനും ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമാണ് ഇ പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.

ക്യു ആർ കോഡ്, ഡിജിറ്റൽ വാലറ്റ്, ബാങ്ക് കാർഡ് ഈ മൂന്ന് ഇലക്ട്രോണിക് സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് ഏർപ്പെടുത്തണം. ഗൂഗിൾ പേ, ആപ്പിൾ പേ, സാംസങ് പേ, തുടങ്ങിയ തേർഡ് പാർട്ടി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്കും ഡിജിറ്റൽ വാലറ്റുകൾക്കും ഖത്തർ അടുത്തിടെ പ്രവർത്തനാനുമതി നൽകിയിരുന്നു, ഇങ്ങനെയുള്ള ഇ പേയ്മെന്റ് സേവനങ്ങൾക്ക് പണം ഈടാക്കരുതെന്നും നിർദേശമുണ്ട്.

ഖത്തറിൽ സമ്പൂർണ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതിക്ക് തുടക്കമിട്ടതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.