കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാം

 

കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി നൽകി അധികൃതർ. പ്രതിദിനം 3 മണിക്കൂറാണ് വിദ്യാർഥികൾക്ക് പരമാവധി തൊഴിൽ സമയം അനുവദിക്കുക. പരിശീലന സമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണമെന്ന് അധികൃതർ അറിയിച്ചു.

തുടക്കത്തിൽ ശാസ്ത്ര വകുപ്പുകളിലും ലബോറട്ടറികളിലും ലൈബ്രറികളിലും അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകളിലുമാണ് ജോലികൾ നൽകുക. ഇതോടെ പ്രതിമാസം 100 കുവൈത്ത് ദിനാർ വരെ വിദ്യാർഥികൾക്ക് സമ്പാദിക്കുവാൻ കഴിയും.