ഉയരത്തിൽ നിന്ന് ഉറ്റവരിലേക്ക് ഒരു കത്ത്, റേഡിയോ കേരളത്തിലൂടെ

 

ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് നിങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഒരു സ്നേഹക്കത്തയച്ചാലോ? അതെ, ഹിമാചൽ പ്രദേശിലെ സ്പിതിയിലുള്ള ഹിക്കിം പോസ്റ്റ് ഓഫീസിൽ നിന്ന് നിങ്ങൾക്കായി ആ കത്ത് പോസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് റേഡിയോ കേരളം 1476 എ എം. റേഡിയോ കേരളം പ്രതിനിധി നേരിട്ട് ഹിക്കിം പോസ്റ്റ് ഓഫീസിലെത്തിയാണ് ശ്രോതാക്കൾക്കുവേണ്ടി കത്തുകൾ പോസ്റ്റ് ചെയ്യുക.

ഇന്ത്യയിലുള്ള പ്രിയപ്പെട്ടവർക്ക് കത്ത് അയക്കാൻ താല്പര്യമുള്ളവർ +971 800 1476 എന്ന നമ്പറിലേക്ക് '2026' എന്ന് മെസ്സേജ് അയച്ച ശേഷം 'RK Chats' വഴി ഫ്രം, ടു വിലാസങ്ങൾ സമർപ്പിക്കേണ്ടതാണ്. സെപ്റ്റംബർ 3 ആണ് വിലാസങ്ങൾ അയക്കേണ്ട അവസാന തീയതി. ലോക തപാൽ ദിനമായ ഒക്ടോബർ 9-നോ അതിനടുത്ത ദിവസങ്ങളിലോ കത്തുകൾ തപാലുകാരൻ മുഖേന ലക്ഷ്യസ്ഥാനത്ത് എത്തും.