കാൻസർ കണ്ടെത്താൻ ഒറ്റ രക്തപരിശോധന; 98% കൃത്യത, പുതിയ സംവിധാനവുമായി അബുദാബി

 

രക്തപരിശോധനയിലൂടെ കാൻസർ നേരത്തെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനം അബുദാബിയിൽ ആരംഭിച്ചു.ഒറ്റ പരിശോധനയിലൂടെ സ്തനാർബുദം, ശ്വാസകോശാർബുദം തുടങ്ങി എഴുപതോളം ഇനങ്ങൾ കണ്ടെത്താനാകും. 40 വയസ്സിനു മുകളിലുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും പരിശോധന നടത്താം. പ്രായം കൂടുന്തോറും കാൻസർ സാധ്യത വർധിക്കുന്നതു പരിഗണിച്ചാണ് നൂതന പരിശോധന നടത്തുന്നത്. മേഖലയിൽ തന്നെ ഇത്തരം സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന നഗരമാണ് അബുദാബി. ട്രൂചെക്ക് ഇൻറ്റെലി എന്ന ‌പരിശോധന അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റൽസ് ഉൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്താം.

ഈ പരിശോധനയ്ക്ക് 95 മുതൽ 98% വരെ കൃത്യതയുണ്ട്. തെറ്റായ ഫലങ്ങൾ വരാനുള്ള സാധ്യത 1% മാത്രവും. പരിശോധനയ്ക്കായി പ്രത്യേകം തയാറെടുപ്പുകളോ ഉപവാസമോ ആവശ്യമില്ല.