സർക്കാർ ഉദ്യോഗസ്ഥർക്ക് എഐ പരിശീലനം; പുതിയ പദ്ധതിയുമായി ദുബായ്
Apr 17, 2026, 12:51 IST
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വമ്പൻ പരിശീലന പദ്ധതിയുമായി ദുബായ്. ദുബായ് ഡിജിറ്റൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ഈ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.ദൈനംദിന ഔദ്യോഗിക ആവശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിലാണ് പരിശീലനം നൽകുക. സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങളെ പൂർണമായി എഐ അധിഷ്ഠിതമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാനും സാധിക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക.