മസ്‌കത്ത്–തിരുച്ചിറപ്പള്ളി സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 

 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തിനും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കും (ട്രിച്ചി) ഇടയിലുള്ള സര്‍വീസ് അടുത്ത മാസം മുതല്‍ പുനരാരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം (ബുധന്‍, വെള്ളി, ഞായര്‍) സര്‍വീസ് നടത്തും. ഈ സര്‍വീസ് ഒമാനിലെ തമിഴ്‌നാട് സ്വദേശികള്‍ക്കും മലയാളികള്‍ക്കും യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കും. തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കൂടുതല്‍ യാത്രാസൗകര്യവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.