ദുബായിൽ പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലം ഈ മാസം 27ന്

 

 

ദുബായിൽ 150 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ഈ മാസം 27 മുതൽ ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സ്വകാര്യ, ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമായി എ, എച്ച്, ഐ, കെ, എൽ, എം തുടങ്ങി വിവിധ കോഡുകളിലുള്ള മൂന്നക്ക, നാലക്ക, അഞ്ചക്ക നമ്പറുകളാണ് ലേലത്തിലുള്ളത്.ലേലത്തിനുള്ള റജിസ്ട്രേഷൻ 20ന് ആരംഭിക്കും. അഞ്ചു ദിവസം നീളുന്ന ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ദുബായിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം. 5,000 ദിർഹത്തിന്റെ സുരക്ഷാ നിക്ഷേപ ചെക്കും 120 ദിർഹം റജിസ്ട്രേഷൻ ഫീസും അടയ്ക്കണം. വിജയിക്കുന്നവർ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനകം തുക അടച്ചുതീർക്കണമെന്ന് ആർടിഎ അറിയിച്ചു.