90 ദിവസത്തിൽ കൂടുതൽ തങ്ങാൻ കഴിയില്ല
സൗദി അറേബ്യയിലേക്ക് സ്വന്തം വാഹനത്തിൽ പോകുന്നവരും ദീർഘകാലം തങ്ങുന്നവരും ശ്രദ്ധിക്കുക. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തിൽ 90 ദിവസത്തിൽ കൂടുതൽ ഇനി സൗദി അറേബ്യയിൽ തങ്ങാൻ കഴിയില്ല.
ഇതുസംബന്ധിച്ച് സൗദി അറേബ്യ പ്രഖ്യാപനം പുറപ്പെടുവിച്ചു. ഗതാഗത അച്ചടക്കം വർധിപ്പിക്കുന്നതിനും രാജ്യത്ത് ജി.സി.സി വാഹനങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കലും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. സൗദി പൗരൻ, ജി.സി.സി പൗരത്വം ഇല്ലാത്ത പ്രവാസികൾ, ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവർ എന്നിവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഈ കാലയളവ് കവിയുന്നവർ നിയമലംഘന നടപടികൾ നേരിടേണ്ടിവരും. പ്രത്യേക സാഹചര്യങ്ങളിൽ കാലാവധി നീട്ടുന്നതിന് വാഹനത്തിന്റെ ഉടമക്കോ ഓടിക്കാൻ അധികാരമുള്ളവർക്കോ സൗദി ആഭ്യന്തര മന്ത്രാലയത്തിന് അഭ്യർഥന സമർപ്പിക്കാം.