ഗുദൈബിയയിൽ വാഹനാപകടം; 52 വയസ്സുകാരിക്ക് ദാരുണാന്ത്യം
Feb 27, 2026, 12:22 IST
ഗുദൈബിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുള്ള സ്ത്രീ മരിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. അപകടസ്ഥലത്തെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.