കുവൈത്തിൽ ആവേശമുണർത്തി ആഘോഷങ്ങൾ മടങ്ങിയെത്തുന്നു
Apr 24, 2026, 14:03 IST
രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി വിവാഹങ്ങൾക്കും പാർട്ടികൾക്കും നാടകപ്രകടനങ്ങൾക്കും കുവൈത്ത് അനുമതി നൽകി. ഇന്ന്(വെള്ളി) മുതൽ നിരോധനം നീങ്ങുന്നതോടെ രാജ്യം വീണ്ടും ആഘോഷങ്ങളിലേക്ക് കടക്കും. മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു ഒത്തുചേരലുകൾക്കും പരിപാടികൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്.രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക ജീവിതം സാധാരണ നിലയിലാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.