ബഹറൈനിലെ മാർക്കറ്റിലേക്ക് ഇറങ്ങിച്ചെന്ന് കിരീടാവകാശി
Mar 3, 2026, 21:42 IST
ബഹറൈനിലെ മാർക്കറ്റിൽ ഇറങ്ങി ബഹറൈൻ കിരീടാവകാശി. ഇറാൻ- ഇസ്രയേൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടിയാണ് സന്ദർശനം. അതേ സമയം, ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങളടക്കം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. മസ്ക്കറ്റ്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് സാഹചര്യം അനുസരിച്ച് സർവ്വീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴിയും നാട്ടിലെത്താമെന്ന് പ്രഖ്യാപനം പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു.