സൗദി അറേബ്യയിലെ ഡ്രോൺ ആക്രമണങ്ങൾ; ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം: യുഎഇ
Jul 29, 2026, 13:20 IST
മേഖലയിലെ സംഘർഷങ്ങൾക്കു നയതന്ത്ര പരിഹാരമാണ് ഏറ്റവും നല്ല വഴിയെന്ന നിലപാട് യുഎഇ വീണ്ടും ആവർത്തിച്ചു. സൗദി അറേബ്യയിലെ ഊർജ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ യുഎഇ അപലപിക്കുകയും എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രാദേശിക സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും യുഎഇയിൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുകയാണ്.