ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് ഡ്രോൺ വിസ്മയം ഇന്ന്

 
ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് ഡ്രോണുകൾ ഒരുക്കുന്ന വിസ്മയചിത്രങ്ങൾ ഇന്നുകാണാം. വൈകിട്ട് 7.15ന് ആണ് ഡ്രോൺ ഷോ. നൂറു കണക്കിന് ഡ്രോണുകൾ ഒരുക്കുന്നത് ഈ സീസണിലെ വമ്പൻ പ്രകടനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് ഇന്ന്, നാളെയും 30 ദിർഹമാണ് പ്രവേശന ഫീസ്.