കുട്ടികളെ ക്ഷണിച്ച് ദുബായ് എക്സ്പോ സിറ്റി

 

'വരൂ സൗജന്യമായി നവ്യാനുഭവങ്ങൾ സ്വന്തമാക്കൂ' - കുട്ടികളെ ക്ഷണിച്ച് ദുബായ് എക്സ്പോ സിറ്റി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എക്‌സ്‌പോ സിറ്റിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

ബലിപെരുന്നാൾ അവധി ദിവസങ്ങളും വേനൽക്കാലവും ആഹ്‌ളാദപൂർവം ആഘോഷിക്കാൻ ഈ അവസരം കുടുംബങ്ങൾക്കായി ഒരുക്കിയതാണ്. ടെറ, വിഷൻ, അലിഫ് എന്നി മൂന്ന് പ്രദർശനങ്ങളിലേക്കാണ് കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നത്.

ടെറ (Terra): കടലാഴങ്ങളിലെ പ്രകൃതി വിസ്മയങ്ങളെ അനുഭവിക്കാനാകുന്ന പ്രദർശനം. കുട്ടികളോടൊപ്പം മുതിർന്നവർക്കും സമുദ്രജീവികളെയും മറ്റു വൈവിധ്യങ്ങളും അനുഭവിച്ചുള്ള സഞ്ചാരാനുഭവം.

വിഷൻ (Vision): ദുബായുടെ വളർച്ചയും മാറ്റവും അതിനു പിന്നിൽ ഉണ്ടായിരുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും ലക്ഷ്യവും പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും മനസ്സ് നിറയ്ക്കുന്ന അനുഭവമായിരിക്കും.