ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി

 

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദുബായ് ശൈഖ് സായിദ് റോഡിലെ 'ദി കാർ സൂപ്പർ സ്റ്റോറിൽ' വീഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു.

എട്ടു മാസം മുൻപാണ് ഷിജിൻ ഈ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.