വേനൽച്ചൂടിൽ യാത്ര സുരക്ഷിതമാക്കാൻ ജാഗ്രതാ നിർദേശങ്ങളുമായി ദുബായ് പൊലീസ്

 

 

ചൂടു കാലത്ത് ദൂരയാത്രയ്ക്കു തയാറെടുക്കുന്നവർ വാഹനം റോഡിലിറക്കാൻ പാകത്തിലാണോ എന്നു ശ്രദ്ധിക്കണമെന്നു ദുബായ് പൊലീസ്. വേനൽക്കാലത്ത് വാഹനം കേടായുണ്ടാകുന്ന അപകടം വർധിച്ച സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഈ വർഷം ആദ്യ അഞ്ചു മാസത്തിനുള്ളിൽ മാത്രം 3,589 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് 1,737 വാഹനങ്ങൾ, ഗതാഗത യോഗ്യമല്ലാത്തവ 1,026, കാലപ്പഴക്കം ചെന്ന ടയറുകൾ 826 എന്നിവയും ഉൾപ്പെടും. വേനൽക്കാലത്ത് ഗതാഗത പരിശോധന കർശനമാണെന്ന് ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു.

1.വേനൽച്ചൂടിൽ ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ കൃത്യമായി പരിശോധിച്ച് ഗതാഗത യോഗ്യമാണെന്ന് ഉറപ്പാക്കണം.

  1. വാഹനത്തിലോ എൻജിനിലോ അധികമായി എന്തെങ്കിലും ഫിറ്റ് ചെയ്യുന്നത് ഒഴിവാക്കണം. അംഗീകാരമില്ലാത്ത വർക്ക് ഷോപ്പുകളിൽ നിന്ന് അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്നത് വാഹനം തീപിടിക്കാൻ കാരണമാകും.
  2. യാത്രയ്ക്ക് മുൻപ് കൂളന്റ്, ഓയിൽ, എന്നിവ കൃത്യമാണെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം. ശേഷം മാത്രം യാത്ര തുടങ്ങണം.