ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് വീണ്ടും തുറക്കുന്നു

 

 

ദുബായിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ഒക്ടോബർ 12-ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 'ലൈവ് മോർ വൈൽഡ് ലൈഫ്' എന്ന പുതിയ ബ്രാൻഡ് പ്ലാറ്റ്‌ഫോമിന് കീഴിലാണ് ഇത്തവണ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം മൃഗങ്ങളും, ആറ് വ്യത്യസ്ത വൈൽഡ്‌ലൈഫ് സോണുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, സഞ്ചാരികൾക്കായി പുതിയ 'റോയൽ സഫാരി അനുഭവവും' ഈ സീസണിൽ പ്രത്യേകമായി അവതരിപ്പിക്കുന്നുണ്ട്.