യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; താപനില ഗണ്യമായി കുറയും
May 26, 2025, 16:28 IST
ഇന്ന് യുഎഇയുടെ തീരപ്രദേശങ്ങളിൽ താപനിലയിൽ കുറവുണ്ടാകും. അതേസമയം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ മാസം 24ന് അൽ ഐനിലെ സൈ്വഹാനിൽ ഈ വർഷത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 51.6°സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെസൈറയിലും 49.8°സെൽഷ്യസ് വരെ എത്തി.ഇന്ന് കാലാവസ്ഥ ഭേദപ്പെട്ടതും ചില കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. ജെബൽ ജൈസ്, റാസ് അൽ ഖൈമ തുടങ്ങിയ ചില പ്രദേശങ്ങളിൽ താപനില 25°സെൽഷ്യസ് വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളിൽ 48° സെൽഷ്യസ് വരെ ഉയരുകയും ചെയ്യും.