യുഎഇയിൽ കാറിൽ അനധികൃതമായി എമർജൻസി ലൈറ്റ് തെളിയിച്ചു; യുവാക്കൾക്ക് തടവുശിക്ഷ
Jul 15, 2026, 13:14 IST
അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ വാഹനത്തിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള (എമർജൻസി) മുന്നറിയിപ്പ് ലൈറ്റുകളും സംവിധാനങ്ങളും ഘടിപ്പിച്ച് പൊതു ക്രമസമാധാനം തകർത്ത കേസിൽ രണ്ട് പേർക്ക് അബുദാബി കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. ഇതിൽ ഒരു പ്രതിക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.അനധികൃതമായി എമർജൻസി ലൈറ്റുകൾ ഘടിപ്പിച്ച വാഹനം കണ്ടുകെട്ടാനും ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുക്കാനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു. പൊതുസുരക്ഷയെ ബാധിക്കുന്നതും ഔദ്യോഗിക അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യുഎഇ കർശന നടപടിയാണ് സ്വീകരിക്കുന്നത്.