എത്തിഹാദ് എയർവേയ്‌സും എത്തിഹാദ് റെയിലും കൈകോർക്കുന്നു
Sep 16, 2026, 13:25 IST
വിമാന യാത്രയും ട്രെയിൻ യാത്രയും തടസ്സമില്ലാതെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി എത്തിഹാദ് എയർവേയ്‌സും എത്തിഹാദ് റെയിലും കൈകോർക്കുന്നു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചു ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നതിനും സംയുക്ത ബുക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇരു കമ്പനികളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. യുഎഇയിൽ എത്തുന്ന രാജ്യാന്തര വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് വഴിമരുന്നിടും. എയർലൈൻ, റെയിൽവേ ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും സ്റ്റേഷനുകളിൽ അനുബന്ധ സേവനങ്ങളും നൽകുന്നതിനെക്കുറിച്ച് ഇരു സ്ഥാപനങ്ങളും പഠനം നടത്തും.