യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദ് റെയിൽ

 

 

ഇത്തിഹാദ് റെയിൽ വഴി ഫുജൈറയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഹോട്ടൽ താമസം, ഭക്ഷണം, സ്പാ, വിനോദ സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചു. യാത്ര ചെയ്ത ശേഷം സാധുവായ ഇത്തിഹാദ് റെയിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഫുജൈറയിലെ പ്രമുഖ ഹോട്ടലുകളിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന് കമ്പനി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു.ഫുജൈറയിലെ പ്രമുഖ ഹോട്ടലുകളായ ഡബിൾട്രീ ബൈ ഹിൽട്ടൺ ഫുജൈറ സിറ്റി, ഇന്റർകോണ്ടിനെന്റൽ ഫുജൈറ റിസോർട്ട്, ലെ മെറിഡിയൻ അൽ അഖ ബീച്ച് റിസോർട്ട്, റാഡിസൺ ബ്ലൂ റിസോർട്ട്, ഫെയർമോണ്ട് ഫുജൈറ ബീച്ച് റിസോർട്ട്, ഫുജൈറ റൊട്ടാന റിസോർട്ട് ആൻഡ് സ്പാ, റോയൽ എം ഹോട്ടൽ ബൈ ഗെവാൻ, അൽ ബഹാർ ഹോട്ടൽ ആൻഡ് റിസോർട്ട് തുടങ്ങിയ ഇടങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും സ്പാ സൗകര്യങ്ങൾക്കും 25 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.