ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും

 

കുവൈത്തിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സുനിതയാണ് ഭാര്യ. ആദിത്യൻ, ആര്യ എന്നിവർ മക്കളാണ്.