പ്രവാസി പെൻഷൻ; വിദേശത്ത് നിന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ സാധിക്കുമോ?
പ്രവാസി ക്ഷേമനിധി പെൻഷൻ ഉപഭോക്തൃ കോടതിയുടെ പരിധിയിൽ വരുമെന്നും, ഈ സംവിധാനം വഴി പരിഹാരം തേടാൻ സാധിക്കുമെന്നും നമ്മുടെ NRI Guide ഗ്രൂപ്പ് വഴി അറിയിച്ചപ്പോൾ പലരും ചോദിച്ച ചോദ്യമാണ് — വിദേശത്ത് നിന്ന് ഉപഭോക്തൃ കോടതികളെ സമീപിക്കാൻ സാധിക്കും. e-Jagriti Portal വഴി NRI ആയവർക്കും തങ്ങളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ, ഉപഭോക്തൃ കോടതിയുടെ പരിധിയിൽ വരുന്ന മറ്റു പരാതികളും ഓൺലൈനായി സമർപ്പിക്കാനും സാധിക്കും.
കൂടാതെ, വെർച്വൽ ഹിയറിംഗ് വഴി തങ്ങളുടെ വാദങ്ങൾ വക്കീലിന്റെ സഹായം കൂടാതെയും സമർപ്പിച്ച് വിധി സമ്പാദിക്കാനും സാധിക്കും.
എളുപ്പത്തിലും അധികം പണച്ചെലവില്ലാതെയും ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും.2026 സാമ്പത്തിക വർഷം വരെ ലഭ്യമായ കണക്കനുസരിച്ച് 751 കേസുകൾ പ്രവാസികളുടേതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രവാസികൾക്ക് ലഭ്യമായ നിയമപരമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അറിയുകയും ആവശ്യമായ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാം.