ഗ്ലോബൽ വില്ലേജും ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സും ഇന്നും പ്രവർത്തിക്കില്ല

 

മുൻകരുതൽ നടപടികളുടെ ഭാഗമായി ഗ്ലോബൽ വില്ലേജും ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സും ഇന്നും (മാർച്ച് മൂന്ന്, ചൊവ്വാഴ്ച) പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

മേഖലയിലെ സ്ഥിതിഗതികൾ കാരണം തുടർച്ചയായ മൂന്നാം ദിവസമാണ് ഈ ഫാമിലി ഡെസ്റ്റിനേഷനുകൾ അടച്ചിടുന്നത്.