ഖത്തറിൽ താപനില ഉയരുന്നു

 


ഖത്തറിൽ ഇന്ന് മുതൽ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനില ഉയരും.  ഖത്തറിലെ ഈദ് അവധിക്കാലമായതിനാൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകുന്ന സമയമാണിത്. അതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.