ഒമാനിൽ ശക്തമായ മഴ; സർക്കാർ – സ്വകാര്യ ജീവനക്കാർക്ക് ബുധനാഴ്ചയും വർക്ക് ഫ്രം ഹോം
Mar 24, 2026, 20:25 IST
കനത്ത മഴയെ തുടർന്ന് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മാർച്ച് 25 ബുധനാഴ്ചയും വർക്ക് ഫ്രം ഹോം (റിമോട്ട് വർക്കിംഗ്) ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. മസ്‌കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ ഗവര്‍ണറേറ്റുകളിലാണ് വർക്ക് ഫ്രം ഹോം അനുവദിക്കുക.സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന തസ്തികകളിൽ ഉള്ളവർക്ക് ഇത് ബാധകമായിരിക്കും. നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റിന്റെ നിർദേശപ്രകാരമാണ് നിയന്ത്രണമെന്നും മന്ത്രാലയം അറിയിച്ചു.