ബഹ്റൈൻ-കൊച്ചി, മുംബൈ ഇൻഡിഗോ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

 

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി. ജൂലൈ 30-ലെ സർവീസുകളുടെ പുതുക്കിയ സമയവിവരങ്ങൾ എയർലൈൻ അധികൃതർ പുറത്തുവിട്ടു.

പുതുക്കിയ സമയക്രമം:

  • കൊച്ചി - ബഹ്‌റൈൻ: വൈകീട്ട് 04:55-ന് പുറപ്പെട്ട് രാത്രി 08:00-ന് ബഹ്റൈനിലെത്തും.
  • ബഹ്‌റൈൻ - കൊച്ചി: രാത്രി 08:45-ന് പുറപ്പെട്ട് പുലർച്ചെ 04:35-ന് കൊച്ചിയിലെത്തും.
  • മുംബൈ - ബഹ്‌റൈൻ: വൈകീട്ട് 05:40-ന് പുറപ്പെട്ട് രാത്രി 07:45-ന് ബഹ്റൈനിലെത്തും.
  • ബഹ്‌റൈൻ - മുംബൈ: രാത്രി 08:45-ന് പുറപ്പെട്ട് പുലർച്ചെ 03:40-ന് മുംബൈയിലെത്തും.

യാത്രക്കാർ പുതുക്കിയ സമയവിവരങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.