മിനായിൽ ഇന്ത്യൻ ഹാജിമാർക്ക് ഹൈടെക് താമസം

 
ചരിത്രത്തിലാദ്യമായി ഇന്ത്യൻ തീർഥാടകർക്ക് മിനായിലെ കൂടാരങ്ങളിൽ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളോടെയുള്ള താമസസൗകര്യം ഒരുക്കി ഇന്ത്യൻ ഹജ് മിഷൻ. കൂടാരത്തിലെ കട്ടിലിലും സോഫയിലും ഉപയോഗിക്കുന്ന തീർഥാടകന്റെ പേര്, പാസ്‌പോർട് നമ്പർ, ഫോട്ടോ എന്നിവ കൃത്യമായി രേഖപ്പെടുത്തി. തീർഥാടകർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ ഇതു സഹായകരമാകും. കാർപെറ്റുകൾ വിരിച്ച കൂടാരങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള ശുചിത്വവും ലഗേജുകൾ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഉറപ്പാക്കി. ജിപ്സം ബോർഡ് പാനൽ ഉപയോഗിച്ചാണ് ഇത്തവണ കൂടാരങ്ങൾ വേർതിരിച്ചിരിക്കുന്നത്. എല്ലാ ടെന്റുകളും പൂർണമായും എയർകണ്ടീഷനും ചെയ്തവയും എയർ കൂളറുംസ്ഥാപിച്ചു. ഓരോ തീർഥാടകനും വ്യക്തിഗത മൊബൈൽ ചാർജിങ് സൗകര്യവും ഒരുക്കി.