സത്യസന്ധതയും ത്യാഗവുമാണ് നാഗരിക പുരോഗതിയുടെ അടിസ്ഥാനം: മൻസൂർ അഹ്മദ് മദീനി
May 27, 2026, 13:35 IST
മാനവസമൂഹം ഇന്ന് കൈവരിച്ചിട്ടുള്ള അമൂല്യമായ നാഗരികതകളും സമാനതകളില്ലാത്ത പുരോഗതിയും മുൻഗാമികളുടെ സത്യസന്ധതയും ത്യാഗവും നിറഞ്ഞ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് യുവപണ്ഡിതനും വാഗ്മിയുമായ മൻസൂർ അഹ്മദ് മദീനി. ഈ രണ്ട് ഉത്കൃഷ്ട സ്വഭാവഗുണങ്ങൾക്ക് ചരിത്രത്തിലുള്ള ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളാണ് പ്രവാചകൻ ഇബ്രാഹിം നബി മകൻ ഇസ്മാഈൽ നബി, പത്നി ഹാജറ എന്നിവരുടെ ജീവിതം. ദുബായ് മതകാര്യവകുപ്പിന്റെ അനുമതിയോടെ അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്റർ പള്ളിയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം