സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
Jul 15, 2026, 13:20 IST
സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമിട്ട് ഹൂതി ഭീകരർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.സൗദി അറേബ്യയോട് യുഎഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഒത്തൊരുമിച്ച് നീങ്ങുമെന്നും യുഎഇ വ്യക്തമാക്കി.