ഷാർജയിലും വാടകയിൽ വൻ വർധന
Jan 17, 2026, 20:07 IST
വാടകവർധന പേടിയിൽനിന്നു രക്ഷതേടി മലയാളികൾ ഏറെ ആശ്രയിക്കുന്ന ഷാർജയിൽ ഈ വർഷം വാടകയിൽ വൻ വർധന. കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, പാർക്കിങ്, വാഹന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് 5 മുതൽ 25 ശതമാനം വരെയാണ് പുതുവർഷത്തിൽ വാടക വർധിച്ചത്.
മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന മുവൈലയിലാണ് പരമാവധി വർധന. ഇവിടെ നിലവിലെ വാടകയിൽ 25 ശതമാനം വർധിച്ചു. അതോടൊപ്പം അൽ ഖാൻ, അൽ താവൂൻ, അൽ മജാസ്, അൽ നഹ്ദ എന്നിവിടങ്ങളിലും വാടകയിൽ ശരാശരി 20 % വർധിച്ചു. അൽ നബ, അൽ ബുതീന, അൽ മുറൈജ, അബു ഷഗാറ, അൽ ജുബൈൽ എന്നിവിടങ്ങൾ 5 ശതമാനം വാടക വർധിച്ചു.