ഷാർജ ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകും; ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിൽ വിപുലമായ ഒരുക്കങ്ങൾ
Mar 18, 2026, 12:29 IST
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്നുള്ള ഫുട്ബോൾ ക്ലബ്ബ് ഗ്രൗണ്ടിൽ ഇത്തവണയും ഈദ്ഗാഹ് സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫി ഈദ്ഗാഹിന് നേതൃത്വം നൽകും. ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ വർഷവും പ്രാർത്ഥനാ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ ദിവസം രാവിലെ കൃത്യം 6:40-ന് നമസ്‌കാരം ആരംഭിക്കും. സ്ത്രീകൾക്ക് നമസ്‌കരിക്കാൻ പ്രത്യേക സ്ഥലവും സൗകര്യങ്ങളും ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈദ്ഗാഹിനെത്തുന്നവർക്കായി വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾ വുളു ചെയ്ത് മുസല്ലയുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 050 4546998 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.