വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂർ സ്വദേശി മരിച്ചു
Nov 7, 2026, 14:43 IST
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. ദമാമിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന ഫ്ലൈ നാസ് (Flynas) വിമാനത്തിലായിരുന്നു സംഭവം.
യാത്രക്കിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിച്ച ശേഷം എയർപോർട്ട് ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.