യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
Jul 14, 2026, 14:07 IST
ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഭാരതം. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന്, ന്യൂഡൽഹിയിലെ ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ (ഇറാൻ നയതന്ത്രപ്രതിനിധി) വിദേശകാര്യ മന്ത്രാലയം അടിയന്തരമായി വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
സംഭവത്തിൽ ഇന്ത്യ അതീവ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനെതിരെയും അന്താരാഷ്ട്ര സമുദ്രപാതയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെയും ഇന്ത്യ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.