ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട്-അറ്റസ്റ്റേഷൻ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറുന്നു
Jul 16, 2026, 13:05 IST
ഇന്ത്യൻ കോൺസുലേറ്റിൻ്റെ ജിദ്ദയിലുള്ള പാസ്പോർട്ട്-അറ്റസ്റ്റേഷൻ സേവന കേന്ദ്രം (PAC) പുതിയ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടരുമെന്ന് കോൺസുലർ അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 2 മുതലാണ് വിഎഫ്എസ് ഗ്ലോബലിൻ്റെ ചുമതലയിൽ പ്രവർത്തനം നടത്തുന്ന കേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറുന്നത്.
ജിദ്ദയിലെ അൽ മുഹമ്മദീയ ഡിസ്ട്രിക്ട് 1 ലുള്ള തഷീൽ കോമേഴ്സ്യൽ പ്ലാസയുടെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ സേവന കേന്ദ്രം ഇനി പ്രവർത്തിക്കുകയെന്നും കോൺസുലർ അധികൃതർ അറിയിച്ചു.