സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ് 17ന്

 

 

സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 3.00 വരെ സലാലയിലെ എസ്ജിഐവിഎസ് ഗ്ലോബല്‍ ബ്രാഞ്ചില്‍ ക്യാംപ് നടക്കുമെന്ന് എംബസി അറിയിച്ചു.പാസ്‌പോര്‍ട്ട്, വീസ, അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കോണ്‍സുലാര്‍ സേവനങ്ങളും അനുബന്ധ സംശയങ്ങള്‍ക്ക് മറുപടിയും എംബസി ഉദ്യോഗസ്ഥര്‍ ക്യാംപില്‍ നല്‍കും. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലാതെ ക്യാംപില്‍ എത്തി സേവനങ്ങള്‍ ലഭ്യമാക്കാം. തൊഴിലുമായി ബന്ധപ്പെട്ട പരാതികളും ക്യാംപില്‍ സമര്‍പ്പിക്കാനാകുമെന്ന് എംബസി അറിയിച്ചു.