മുഹറം മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
Jun 15, 2026, 15:01 IST
ഹിജ്‌റ വര്‍ഷം 1448ലെ മുഹറം മാസപ്പിറവി നിർണയിക്കുന്നതിനായുള്ള ഒമാന്റെ പ്രധാന ചന്ദ്രദര്‍ശന സമിതിയുടെ യോഗം ഇന്ന് വൈകിട്ട് ചേരും. ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.വിവിധ വിലായത്തുകളിലെ ഫീല്‍ഡ് ടീമുകളുമായി സഹകരിച്ച് മാസപ്പിറവി നിരീക്ഷിക്കുന്നതില്‍ പങ്കാളികളാകാന്‍ സുല്‍ത്താനേറ്റിലെ പൗരന്മാരോടും താമസക്കാരോടും സമിതി അഭ്യർഥിച്ചിട്ടുണ്ട്.
മാസപ്പിറവി ദൃശ്യമാകുന്നവര്‍ ആ വിവരങ്ങള്‍ അതത് ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപസമിതികളെ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.