കുവൈത്തിൽ റസിഡൻഷ്യൽ കോംപ്ലക്സിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
Sep 2, 2026, 13:28 IST
കുവൈത്ത് സിറ്റിയിലെ റസിഡൻഷ്യൽ കോംപ്ലക്സിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന കെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു ജനവാസ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്.സംഭവം നടന്നയുടൻ അൽ ഹിലാലി, അൽ മദീന കേന്ദ്രങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി പബ്ലിക് ഫയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അറിയിച്ചു.
ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം കെട്ടിടത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.