ഒമാനിൽ ഇനി ചെമ്മീൻ കാലം; ചാകര പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ

 

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് നീങ്ങുന്നു. അടുത്ത മാസം ഒന്നിന് സീസൺ ആരംഭിക്കുമെന്ന് കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിൽ നിന്ന് വലിയ ചെമ്മീനുകൾ പിടിക്കുന്നതിനേർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്കാണ് എടുത്തുകളയുന്നത്.

സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള കാലയളവിലാണ് കൊഞ്ച് സീസണായി കണക്കാക്കുന്നത്. ചെമ്മീൻ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളൾ നിയമങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി.

അൽവുസ്ത, ദോഫാർ, ശർഖിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ ബന്ധനങ്ങൾ നടക്കുക. നീണ്ട 60 ദിവസത്തെ ഇവടവേളക്ക് ശേഷം വൻ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിപിണിയിലും സുലഭമായി ഇനി ചെമ്മീൻ ലഭിക്കും. ഒമാന്റെ ആഭ്യന്തര വരുമാനത്തിൽ തന്നെ മുഖ്യ പങ്കു വഹിക്കുന്നതാണ് മത്സ്യ ബന്ധനം.