വേർപെടുത്തൽ ശസ്ത്രക്രിയക്കായി ജമൈക്കൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
വേർപെടുത്തൽ ശസ്ത്രക്രിയക്കായി ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയെയും അസുരയെയും റിയാദിൽ എത്തിച്ചു. തിങ്കളാഴ്ചയാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് നടപടി. പ്രത്യേക വിമാനത്തിലാണ് റിയാദിലെത്തിച്ചത്. വിശദമായ വൈദ്യപരിശോധനയും വേർപിരിയൽ ശസ്ത്രക്രിയാ സാധ്യത പരിശോധനയും ഉടൻ നടത്തും.
റിയാദ് വിമാനത്താവളത്തിൽ നിന്ന് ഇരട്ടകളുടെ ആരോഗ്യം നിരീക്ഷിക്കുന്ന മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർ കുട്ടികളെ സ്വീകരിച്ചു. പിന്നീട് കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷലിറ്റ് ആശുപത്രിയിലേക്ക് മാറ്റി. ജമൈക്കയിൽനിന്ന് റിയാദിലേക്കുള്ള അസാരിയ, അസുറ ഇരട്ടകളുടെ യാത്ര 16 മണിക്കൂറിലധികം എടുത്തു. യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു പ്രത്യേക മെഡിക്കൽ സംഘവും അവരോടൊപ്പം ഉണ്ടായിരുന്നു. ജമൈക്കൻ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ തീരുമാനിച്ചാൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാം നടത്തുന്ന ശസ്ത്രക്രിയകളുടെ പരമ്പരയിലെ 67-ാമത് ശസ്ത്രക്രിയയായിരിക്കും ഇത്.