യുഎഇ സ്കൂൾ കന്റീനുകളിൽ ജങ്ക് ഫൂഡ് വിലക്കി
Apr 16, 2026, 14:22 IST
വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ കന്റീനുകളിൽ ജങ്ക് ഫൂഡുകൾക്കും കൃത്രിമ മധുരമടങ്ങിയ പാനീയങ്ങൾക്കും യുഎഇ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് കർശന നിർദേശങ്ങളുള്ളത്.പോഷകഗുണമില്ലാത്തതും കൊഴുപ്പ് കൂടിയതുമായ ചിപ്‌സ്, ചോക്കലേറ്റ്, മിഠായികൾ എന്നിവയ്ക്ക് സ്കൂൾ പരിസരത്ത് അനുമതിയില്ല. സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക് പോലുള്ള പാനീയങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.