ദുബായിലെ ജ്വല്ലറിയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങി മലയാളികൾ

 
ദുബായിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബായ് അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ കബീർ എന്നിവർക്ക് ഒരു വർഷം തടവും ഏകദേശം മൂന്ന് കോടിയിലേറെ രൂപ (14 ലക്ഷം ദിർഹം) പിഴയുമാണ് കോടതി വിധിച്ചത്.
ദെയ്റ ഗോൾഡ് സൂഖിലെ 'റിച്ച് ഗോൾഡ്' ജ്വല്ലറിയിൽ മാനേജരായും സൂപ്പർവൈസറായും സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഉടമയുടെ കണ്ണുവെട്ടിച്ച് നടത്തിയ അതീവ ആസൂത്രിതമായ കവർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ പ്രതിയായ അജ്മൽ കബീർ നിലവിൽ ദുബായ് പൊലീസിന്റെ പിടിയിലാണെങ്കിലും മാനേജരായിരുന്ന അജാസ് വിധി വരുന്നതിന് മുൻപേ ഇന്ത്യയിലേക്ക് കടന്നു.