കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ മനാമയിൽ നിര്യാതയായി

 

കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ നിര്യാതയായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ് പരേതയായ യസീന. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. അജീഷ്, റജീഷ് എന്നിവർ സഹോദരങ്ങളാണ്.

യസീനയുടെ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. പരേതയുടെ നിര്യാണത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. എം.കെ. മുനീർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത സംഘടനകളും കെഎംസിസിയുടെ വിവിധ കമ്മിറ്റികളും ഹബീബ് റഹ്മാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.