കുവൈത്തിൽ സേവനം ലളിതമാക്കി: വർക്ക് പെർമിറ്റ് ഇനി അഷൽ പോർട്ടൽ വഴി

 

വിദേശ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ (അഷൽ പോർട്ടൽ) നടപ്പിലാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിലുടമകൾക്ക് ഇനി മുതൽ മാൻപവർ ഓഫിസുകളിൽ നേരിട്ടു പോകാതെ അഷൽ പോർട്ടൽ വഴി വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യാനും പുതുക്കാനും സാധിക്കും.വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് അനുവദിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. തൊഴിലാളികളുടെ ട്രാൻസ്ഫറും പദവി മാറ്റങ്ങളും പോർട്ടൽ വഴി ചെയ്യാം. തൊഴിൽ നടപടികളിലെ സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനുമാണ് പരിഷ്കാരങ്ങൾ.

സ്വകാര്യ മേഖലാ വീസയിലുള്ള തൊഴിലാളികൾ കുവൈത്തിനു പുറത്തേക്കു പോകുന്നതിന് മുൻപ് സാഹേൽ ആപ്പ് വഴി അനുമതി (എക്സിറ്റ് പെർമിറ്റ്) തേടണം. തൊഴിലുടമ സാഹേൽ ബിസിനസ് ആപ്പ് വഴി ഇത് അംഗീകരിച്ചാലേ യാത്രാനുമതി ലഭിക്കൂ. എക്സിറ്റ് പെർമിറ്റിനു 7 ദിവസത്തെ കാലാവധിയുണ്ട്.