വീണ്ടും ലോക കേരള സഭ; പ്രതീക്ഷയിൽ പ്രവാസികൾ

 

പ്രവാസികളുടെ ശബ്ദവും ശക്തിയുമാകാൻ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ തിരുവനന്തപുരത്തേക്ക്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച് പരിഹാരം തേടുകയാണ് ലക്ഷ്യം.29, 30, 31 തീയതികളിലായി നടക്കുന്ന അഞ്ചാമത് ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നുമായി 182 പ്രതിനിധികൾക്കൊപ്പം 140 എംഎൽഎമാരും 20 എംപിമാരും 9 രാജ്യസഭാംഗങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഇതേസമയം പ്രവാസികൾക്കു മുൻകാലങ്ങളിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് കെഎംസിസി ഉൾപ്പെടെ യുഡിഎഫ് അനുകൂല പ്രതിനിധികൾ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.