ഷാർജയിൽ മലയാളി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പോലീസ് പിടിയിൽ
 

 

ഷാർജ ബുതീനയിലെ കഫ്തീരിയയിലുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവൻപൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുതീനയിലെ കഫ്തീരിയയിൽ ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. സ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരനായിരുന്ന നിഷാദും ജ്യൂസ് മേക്കറായ ഷമീറും തമ്മിലുണ്ടായ വാക്കുതർക്കം അക്രമാസക്തമാവുകയായിരുന്നു. തർക്കത്തിനിടെ ഷമീർ കത്തി ഉപയോഗിച്ച് നിഷാദിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.