സൗദിയിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

 

സൗദി അറേബ്യയിലെ സബ്ത്തുൽ ആലായിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരിച്ചത്. അബഹയ്ക്ക് സമീപമുള്ള സബ്ത്തുൽ ആലായിൽ സ്വന്തമായി ലോൺട്രി നടത്തി വരികയായിരുന്നു അദ്ദേഹം. നാല് മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്.

നിലവിൽ മൃതദേഹം സബ്ത്തുൽ ആലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനും അടങ്ങുന്നതാണ് സക്കീറിന്റെ കുടുംബം. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട്. ഖബറടക്കവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുന്നു.